pankaja-kasthoori

TOPICS COVERED

ആയുർവേദ ശാസ്ത്രക്രിയാ രംഗത്ത് നിർണായക ചുവടുവെപ്പായി പങ്കജകസ്തൂരി വികസിപ്പിച്ച ഹെർബൽ ലോക്കൽ അനസ്തേഷ്യ ഇഞ്ചക്ഷന് പേറ്റന്റ് ലഭിച്ചു. ഡോ.ജെ. ഹരീന്ദ്രൻ നായർ, ഡോ.ഷാൻ ശശിധരൻ എന്നിവരുടെ നേതൃത്വത്തിൽ ഗ്രാമ്പൂ, ജാതിക്ക, കരിംജീരകം തുടങ്ങിയ പ്രകൃതിദത്ത ഘടകങ്ങൾ ഉപയോഗിച്ചാണ് പാർശ്വഫലങ്ങളില്ലാത്ത ഈ ഔഷധം തയ്യാറാക്കിയത്. 

ആധുനിക വൈദ്യശാസ്ത്രത്തിൽ ഉപയോഗിക്കുന്ന ലിഗ്നോക്കെയ്ൻ 35 മിനിറ്റ് വരെ വേദനരഹിതമാക്കുമ്പോൾ, ഈ ഹെർബൽ മരുന്ന് പകുതി അളവിൽപ്പോലും 40 മുതൽ 50 മിനിറ്റ് വരെ ഫലം നൽകുമെന്നും നാഡീവ്യൂഹത്തിനോ ത്വക്കിനോ ദോഷം ചെയ്യാതെ പൂർവസ്ഥിതിയിലാകുമെന്നും പഠനങ്ങളിൽ തെളിഞ്ഞു.

ആയുർവേദത്തിലെ ശല്യതന്ത്രവിഭാഗത്തിന് ഒരു വിശിഷ്ടവരദാനവും ചരിത്രപരമായ നേട്ടവുമാണെന്ന് പങ്കജകസ്തൂരി ഫൗണ്ടർ ഡോ.ജെ.ഹരീന്ദ്രൻ നായർ അറിയിച്ചു

ENGLISH SUMMARY:

Pankajakasthuri has developed a groundbreaking herbal local anesthesia injection that has received a patent, marking a significant advancement in Ayurvedic surgical procedures. This revolutionary, side-effect-free medicine utilizes natural ingredients like clove, nutmeg, and black cumin, offering extended pain relief compared to modern anesthetics.