പങ്കജകസ്തൂരി ബ്രീത്ത് ഈസി ഗ്രാന്യൂള്‍സ് ഒരു കോടി ഉപഭോക്താക്കളെന്ന നേട്ടം കൈവരിച്ചു. പങ്കജകസ്തൂരിയുടെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ.ജെ.ഹരീന്ദ്രന്‍ നായരാണ് ഇക്കാര്യം അറിയിച്ചത്.
അലര്‍ജികള്‍ക്കെതിരെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും ബ്രോങ്കൈറ്റിസ്, ഇസിനോഫീലിയ, സൈനസൈറ്റിസ് തുടങ്ങിയവയില്‍ നിന്ന് ആശ്വാസം നേടാനുമാണ് പങ്കജകസ്തൂരി ബ്രീത്ത് ഈസി ഉപയോഗിക്കുന്നതെന്നും മലേഷ്യ, യു.എ.ഇ പോലുള്ള വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി തുടങ്ങിയതായും അദേഹം അറിയിച്ചു. സെയില്‍സ് ആന്റ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ അരുണ്‍ വിശാഖ് നായര്‍, എക്സിക്യുട്ടീവ് ഡയറക്ടര്‍മാരായ കിഷന്‍ ചന്ദ്, ശ്യാം കൃഷ്ണന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.