സലഫി ലേണിങ്ങ് ആന്‍ഡ് റിസേര്‍ച്ച് സെന്‍ററിന്‍റെ നേതൃത്തില്‍ നടത്തുന്ന  ബി.എ അറബിക് ബിരുദ  തത്തുല്യ കോഴ്സിന്‍റെ   വാര്‍‌ഷിക പരീക്ഷ നടന്നു. എസ്.എല്‍. ആര്‍.സിയുടെ മുപ്പത്തിയെട്ടാം ബാച്ചില്‍ കേരളത്തില്‍ ആകെ അയ്യായിരത്തിലധികം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. 

പതിനാറ് മുതല്‍ എണ്‍പത് വയസുവരെ പ്രായം ഉള്ള ആളുകളാണ് വിദ്യാര്‍ഥികളായ വിവിധ സെന്‍ററുകളില്‍ പഠിക്കുന്നത്. ഖുറാന്‍, ഹദീസ്,അറബിക് ഹിസ്റ്ററി,അറബിക് സാഹിത്യം എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കോഴ്സുകള്‍ ക്രമീകരിച്ചിട്ടുള്ളത്. പ്രായഭേദമന്യെ എല്ലാ മനുഷ്യരിലും ധാര്‍മികബോധത്തോടെയുള്ള ജീവിതം പിന്തുടരാന്‍ സഹായിക്കുന്ന പഠനമാണ് സലഫി ലേണിങ്ങ് ആന്‍ഡ് റിസേര്‍ച്ച് സെന്‍റര്‍ ഒരുക്കുന്നതെന്ന് എസ്.എല്‍. ആര്‍.സി ഡയറക്ടര്‍ കെ.വി അബ്ദുള്‍ ലത്തീഫ് മൗലവി പറഞ്ഞു 

ENGLISH SUMMARY:

Malayala Manorama Online News reports on the annual examination for the BA Arabic degree equivalent course conducted by the Salafi Learning and Research Centre (SLRC). Over five thousand students from the 38th batch across Kerala participated, with learners ranging in age from sixteen to eighty.