97-ാം സ്ഥാപക ദിനം ആഘോഷിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്. ഇന്ത്യയിൽ ഉടനീളം 948 ശാഖകളും 82 ലക്ഷം ഉപഭോക്താക്കളുമായി സൗത്ത് ഇന്ത്യൻ ബാങ്ക് ശതാബ്ദിയിലേക്ക് ചുവടുവെയ്ക്കുന്നു. 2025-26 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് 374.32 കോടി രൂപയുടെ അറ്റാദായം നേടി. ഉപഭോക്താക്കൾക്കും ഓഹരി ഉടമകൾക്കും സുസ്ഥിര നേട്ടം പ്രദാനം ചെയ്യുകയാണ് ബാങ്കിന്‍റെ മുഖ്യലക്ഷ്യമെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാൻ വി.ജെ കുര്യൻ പറഞ്ഞു.