മലയാള മനോരമയും ഫെഡറൽ ബാങ്കും ചേർന്ന് നടത്തിയ ഹാപ്പി ഡോപ്പു ആക്ടിവിറ്റിയിൽ സംസ്ഥാന തലത്തിൽ ഒന്നാമതെത്തിയ ഇടുക്കി തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്ക്കൂളിന് ഒരുലക്ഷം രൂപയുടെ ചെക്ക് കൈമാറി. ലഹരി ഉപയോഗത്തിനെതിരെ വിദ്യാർഥികളെ ബോധവൽക്കരിക്കുന്നതിനായാണ് ആക്റ്റിവിറ്റി സംഘടിപ്പിച്ചത്. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ മുനിസിപ്പൽ വൈസ് ചെയർമാൻ കെ.ദീപക്, സ്കൂൾ ഹെഡ് മാസ്റ്റർ ബിജോയ് മാത്യുവിനാണ് ചെക്ക് കൈമാറിയത്. ലഹരിക്കെതിരെയുള്ള പ്രവർത്തനം മാതൃകാപരമാണെന്ന് കെ.ദീപക് പറഞ്ഞു. മലയാള മനോരമ സർക്കുലേഷൻ ജനറൽ മാനേജർ കുര്യൻ വി.മാത്യൂസ്, ഹാപ്പി ഡോപ്പു സ്കൂൾ കോർഡിനേറ്റൽ സിസ്റ്റർ കൊച്ചുറാണി, AKSDA ഇടുക്കി ജില്ലാ പ്രസിഡൻ്റ് സൈജൻ സ്റ്റീഫൻ, ഫെഡറൽ ബാങ്ക് തൊടുപുഴ ഡെപ്യൂട്ടി വൈസ് പ്രസിഡൻ്റ് ആന്റ് റീജിയണൽ ഹെഡ് ജെബിൻ കെ.ജോസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.