ugs-trisha

പ്രമുഖ ധനകാര്യ സ്ഥാപനമായ  യുജിഎസ് ഗോള്‍ഡ് ലോണിന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡറായി നടി തൃഷ ചുമതലയേറ്റു. ബ്രാന്‍ഡിന്റെ പുതിയ മുഖമായി തൃഷ എത്തുന്നതോടെ കൂടുതല്‍ ജനങ്ങളിലേക്ക് വിശ്വാസ്യതയോടെ സേവനങ്ങള്‍ എത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. പുതിയ ലോഗോയുടെ പ്രകാശനം യുജിഎസ് ഗ്രൂപ്പ് സി.എം.ഡി അജിത്ത് പാലാട്ടും തൃഷയും ചേര്‍ന്ന് നിര്‍വ്വഹിച്ചു.കമ്പനിയുടെ വളര്‍ച്ചയുടെ പാതയിലെ പുതിയൊരു നാഴികക്കല്ലാണിതെന്ന് അജിത്ത് പാലാട്ട് പറഞ്ഞു.  യുജിഎസ് ഗ്രൂപ്പ് എ.ജി.എം ഹരിപ്രസാദ്, സെയില്‍സ് മാനേജര്‍മാരായ ശാസ്താ പ്രസാദ്, ഷമീര്‍ അലി, ഓപ്പറേഷന്‍സ് മാനേജര്‍ രാജീവ്, ഫിനാന്‍സ് മാനേജര്‍ ഹരീഷ്, പി.ആര്‍.ഒ ശ്യാംകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

ENGLISH SUMMARY:

UGS Gold Loan has appointed actress Trisha Krishnan as its new brand ambassador. This collaboration aims to enhance the brand's credibility and reach a wider audience, marking a significant milestone in the company's growth.