vanitha

TOPICS COVERED

വനിതാ ഉത്സവ് മെഗാഷോപ്പിങ് മേളയ്ക്ക് കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ തുടക്കം. എറണാകുളം ജില്ലാകലക്ടര്‍ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്തു. എം.എം പബ്ലിക്കേഷന്‍സ് സിഇഒ വി. സജീവ് ജോര്‍ജ്, ബിസ്മി കണക്ട് ലിമിറ്റഡ് ബിസിനസ് ഹെഡ് ഷോണ്‍ വര്‍ഗീസ്, സണ്‍ടിപ്സ് ടീ റീജനല്‍ മാനേജര്‍ സജീവ് എബ്രാഹാം, ഐഐസിഎഫ് ഡയറക്ടര്‍ കുല്‍ദീപ്  കൗള്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മാനപ്പെരുമഴയും വമ്പിച്ച ഓഫറുകളും മേളയുടെ സ്റ്റാളുകളില്‍ ഒരുക്കിയിട്ടുണ്ട്. കീ ചെയ്ന്‍ മുതല്‍ സ്വര്‍ണാഭരണങ്ങള്‍ വരെയും, കളിപ്പാട്ടങ്ങള്‍ മുതല്‍ ബ്രാന്‍ഡ് ന്യൂ വാഹനങ്ങള്‍ വരെയുള്ളവ നേരിട്ടെത്തി തിരഞ്ഞെടുക്കാം. പ്രവര്‍ത്തി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 1മുതല്‍ രാത്രി 9വരെയും, ശനി, ഞായര്‍ മറ്റ് ഒഴിവുദിവസങ്ങളില്‍ 11മുതല്‍ രാത്രി 9വരെയുമാണ് സന്ദര്‍ശന സമയം. മേള ഫെബ്രുവരി 9ന് സമാപിക്കും. 

ENGLISH SUMMARY:

Women's Festival shopping fair has commenced at Kaloor International Stadium. Ernakulam is hosting this mega event offering a variety of products and attractive deals until February 9th.