switrus-holidays

ഒരു വർഷത്തിനുള്ളിൽ 3,000-ത്തിലധികം ഇന്ത്യൻ വിനോദസഞ്ചാരികളെ സ്വിസ് ആൽപ്സിലെത്തിച്ച് ടൂറിസം രംഗത്ത് ചരിത്രനേട്ടം കുറിച്ച് ട്രാവൽ കമ്പനി സ്വിട്രസ് ഹോളിഡേയ്സ് . ഈ നേട്ടത്തിന് സ്വിറ്റ്സർലൻഡിലെ ജംഗ്ഫ്രൗ റെയിൽവേസിന്‍റെ രാജ്യാന്തര അംഗീകാരവും കമ്പനി സ്വന്തമാക്കി. ലോകപ്രശസ്തമായ 'ജംഗ്ഫ്രൗയോക് - ടോപ്പ് ഓഫ് യൂറോപ്പ്' പ്രൊമോട്ട് ചെയ്തതിന് സ്വിട്രസിനെ ഔദ്യോഗിക പങ്കാളിയായി ആദരിക്കുകയും ചെയ്തു. കേരളത്തിൽ പ്രവർത്തനം ആരംഭിച്ച് പാൻ-ഇന്ത്യ തലത്തിലേക്ക് വളർന്ന സ്വിട്രസ്, ജർമനിയിൽ ഓഫീസ് തുറന്ന് രാജ്യാന്തര സാന്നിധ്യവും ഉറപ്പിച്ചിട്ടുണ്ട്. ഈ നേട്ടം ആഗോള ടൂറിസം ഭൂപടത്തിൽ കേരളത്തിന്‍റെ യശസ്സുയർത്തുമെന്ന് കമ്പനി അവകാശപ്പെട്ടു.

ENGLISH SUMMARY:

Swiss Alps tourism witnessed a historical achievement as Switrus Holidays brought over 3,000 Indian tourists to the Swiss Alps within a year. This achievement earned the company international recognition from Jungfrau Railways in Switzerland, making them an official partner in promoting 'Jungfraujoch - Top of Europe'.