elite

TOPICS COVERED

എലൈറ്റ് ഫുഡ്സ്, ഇന്നോവേഷന്‍സ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന മാരത്തണ്‍ തൃശൂരില്‍ നാളെ നടക്കും. നാല്‍പത്തിരണ്ടു കിലോമീറ്റര്‍ ദൂരമാണ് ഇക്കുറി മാരത്തണ്‍. പുലര്‍ച്ചെ മൂന്നരയോടെ ആരംഭിക്കും. മാരത്തണില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ജഴ്സിയുടെ പ്രകാശനം കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍വഹിച്ചു. ലഹരിയ്ക്കെതിരെയുള്ള സന്ദേശമാണ് മാരത്തണില്‍. എലൈറ്റ് ഗ്രൂപ്പിന്‍റെ പ്രീമിയം അപ്പാര്‍ട്ട്മെന്‍റ് പദ്ധതിയായ ഒളിമ്പിയ പാര്‍ക്കിന്‍റെ രൂപരേഖയും ചടങ്ങില്‍ അവതരിപ്പിച്ചു. എലൈറ്റിന്‍റെ പ്രോട്ടീന്‍ ബ്രെഡും വീറ്റ് പൊറോട്ടയും ചടങ്ങില്‍ പുറത്തിറക്കി.

ENGLISH SUMMARY:

Elite Foods Marathon is set to take place in Thrissur. This 42-kilometer marathon, organized by Elite Foods Innovations Group, aims to raise drug awareness and showcase Elite Group's Olympia Park apartment project and new product launches.