ഗുണനിലവാരമുള്ള ഡ്രൈ ഫ്രൂട്ട്സ്, സ്പൈസസ്, ഡേറ്റ്സ് തുടങ്ങിയവരുടെ ശേഖരമൊരുക്കി പാം ട്രീയുടെ പുതിയ ഔട്ട്ലെറ്റ് കോഴിക്കോട് തുറന്നു. വെസ്റ്റ് നടക്കാവിൽ തുടങ്ങിയ ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം പാം ട്രീ സി.ഇ.ഒ. കെ സി ഷമീറും കുടുംബാംഗങ്ങളും ചേർന്ന് നിർവഹിച്ചു. പ്രീമിയം ക്വാളിറ്റി നട്സ്, ഡേറ്റ്സ് എന്നിവയ്ക്കൊപ്പം ഗിഫ്റ്റ് ഹാമ്പറുകളും ഇവിടെ ലഭ്യമാണ്. ഉയർന്ന ഗുണനിലവാരത്തിലുള്ള ചോക്ലേറ്റുകളുടെ ശേഖരവും ഒരുക്കിയിട്ടുണ്ട്.