പാലക്കാട്ടെ ധർമപ്രിയ ഫിനാൻസിങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിന്റെ ഉപഭോക്തൃ സംഗമവും വിവിധ നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. കുഴൽമന്ദം സൂര്യ തേജസ്സ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ആലത്തൂർ എംഎൽഎ കെ.ഡി പ്രെസേനൻ ഉദ്ഘാടനവും, ബംബർ വിജയിക്കുള്ള കാറും വിതരണം ചെയ്തു. ധർമപ്രിയ ഫിനാൻസിങ് കമ്പനി ചെയർപേഴ്സൺ സെൽവി ശിവകുമാർ, കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷെക്കീന താജുദ്ധീൻ, പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, വാർഡ് മെമ്പർ നിമിഷ, സിനിമ സീരിയൽ താരം ഡയാന ഹമീദ്, തുടങ്ങിയവർ വിവിധ സമ്മാനങ്ങൾ വിതരണം ചെയ്തു. സൂര്യ ഗോൾഡ് ലോൺ മാനേജിങ് ഡയറക്ടർ ശിവകുമാർ ചടങ്ങിൽ അധ്യക്ഷനായിരുന്നു. ഉച്ചതിരിഞ്ഞ് വിവിധ കലാഇനങ്ങളും അരങ്ങേറി.