ഓണക്കാലത്ത് ആച്ചി മസാലയുടെ വിവിധ ഉല്‍പ്പന്നങ്ങളുടെ മികച്ച വില്‍പനനേടിയ മൊത്ത–ചില്ലറ വില്‍പ്പനക്കാര്‍ക്ക് കമ്പനിയുടെ ആദരം. സംസ്ഥാനത്ത് 26 വില്‍പ്പനക്കാരാണ് വിവിധ സമ്മാനങ്ങള്‍ക്ക് അര്‍ഹരായത്. ഒന്നാം സമ്മാനമായ ഇലക്ട്രിക്ക് സ്കൂട്ടര്‍ കമ്പനി വൈസ് പ്രസിഡന്‍റ് കെ.പി. രാജേഷ് മേനോന്‍ വിതരണം ചെയ്തു. മറ്റുള്ളവര്‍ക്ക് ഇരുപത്തയ്യായിരം രൂപ വിലവരുന്ന സമ്മാനകാര്‍ഡ് സമ്മാനിച്ചു. വില്‍പ്പനയില്‍ ഈ വര്‍ഷം 45 ശതമാനം വളര്‍ച്ചയാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.