ജലാശയങ്ങളിലെ കുളവാഴ ശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യവുമായി കൊച്ചിയിൽ രാജ്യാന്തര കുളവാഴ കോൺഫറൻസ്. കൊച്ചിൻ ജെയിന്‍ സര്‍വകലാശാലയുടെ 'ഫ്യൂച്ചര്‍ കേരള മിഷനാ'ണ് 'ഹയാക്കോണ്‍ 1.0' എന്ന പേരിൽ രാജ്യാന്തര സമ്മേളനം സംഘടിപ്പിക്കുന്നത്. കൊച്ചി ക്യാമ്പസില്‍ നടക്കുന്ന ത്രിദിന സമ്മേളനം കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. രമേശ് ചെന്നിത്തല എംഎൽഎ, ഹൈബി ഈഡൻ എംപി, ഫ്യൂച്ചര്‍ കേരള മിഷന്‍ ചെയര്‍മാന്‍ പ്രൊഫ. വേണു രാജാമണി, ജയിന്‍ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടര്‍ ഡോ. ടോം ജോസഫ് എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. കേരള സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റി, എംപെഡ, ട്രാന്‍സ് വേള്‍ഡ്, കേളചന്ദ്ര എന്നിവരുടെ സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. കുളവാഴകളുടെ ഫലപ്രദമായ വിനിയോഗം, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം എന്നിവയ്ക്കുള്ള നൂതന മാര്‍ഗങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും.

ENGLISH SUMMARY:

Water Hyacinth Management focuses on effective utilization and sustainable solutions discussed at the conference. The conference, organized in collaboration with several authorities, explores innovative methods for value-added products.