കേരളത്തിലെ പ്രമുഖ ജ്വല്ലറി ബ്രാൻഡായ രാജകുമാരി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഗൾഫിലെ ആദ്യ ഷോറൂം ദുബായ് അൽ ഖിസൈസിലെ മദീന മാളിൽ പ്രവർത്തനമാരംഭിച്ചു. മേജർ ഡോക്ടർ ഒമർ മുഹമ്മദ് സുബൈർ മുഹമ്മദ് അൽ മർസൂഖിയാണ് പുതിയ ഷോറൂമിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് ആകർഷകമായ ഓഫറുകളും വൈവിധ്യമാർന്ന ആഭരണ ശേഖരവുമാണ് ഉപഭോക്താക്കൾക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്. കുറഞ്ഞ പണിക്കൂലിയിൽ ഏറ്റവും പുതിയ ഡിസൈനുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജകുമാരി ഗ്രൂപ്പ് യുഎഇയിൽ സാന്നിധ്യമറിയിക്കുന്നത്. ദുബായ്ക്ക് പിന്നാലെ മറ്റ് ജിസിസി രാജ്യങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി.