സന്നിധാനത്തും, പമ്പയിലും നിലയ്ക്കലിലും എരുമേലിയിലും ശബരിമല തീർഥാടകർക്ക് അതിവേഗ പണമിടപാട് സൗകര്യം ഉറപ്പാക്കി ധനലക്ഷ്മി ബാങ്ക്. അപ്പം, അരവണ വിതരണ കൗണ്ടറുകൾ കൂടുതൽ തുറന്നതിനൊപ്പം ഓൺലൈൻ പ്രസാദ വിതരണവും ഏർപ്പെടുത്താനുള്ള ശ്രമത്തിലാണ്.
തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പ്രധാന പണമിടപാട് സ്ഥാപനമെന്ന നിലയിൽ സ്വാമിമാർക്ക് സുഖദർശനത്തിനൊപ്പം തൃപ്തി നൽകുന്ന മട്ടിൽ അനുബന്ധ സൗകര്യവും ഏർപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ബാങ്ക് അധികൃതർ.
അപ്പവും അവണയും ഉൾപ്പെടെയുള്ള പ്രസാദം ഏറെ തിരക്കില്ലാതെ വാങ്ങുക വഴി നെയ്യഭിഷേകം കഴിഞ്ഞ് മടങ്ങാനുള്ള സമയ ദൈർഘ്യം കുറയും. ഇതിനായി വിൽപന കൗണ്ടറുകളുടെ എണ്ണം കൂട്ടി. വഴിപാടിനുള്ള ധന സമർപ്പണം. അന്നദാന ഫണ്ടിലേക്ക് തുക നൽകാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈൻ സൗകര്യമൊരുക്കി. നോട്ടിൻ്റെ മൂല്യം ചെറുതാക്കുകയോ, ചില്ലറയിലേക്കോ മാറ്റാൻ ആഗ്രഹിച്ചാലും കൃത്യമായ വഴിയുണ്ട്. വരും നാളുകളിൽ വിവിധ ഇടത്താവളങ്ങളിൽ ഉൾപ്പെടെ ഇടപാടിനുള്ള സൗകര്യം ഇനിയും ഉയർത്തും.
മുന്നൂറിലേറെ ജീവനക്കാരുടെ 24 മണിക്കൂറും നീളുന്ന പരിശ്രമമാണ് പരാതിരഹിത ഇടപാട് പൂർത്തിയാക്കുന്നതിൻ്റെ കരുത്ത്. 48 വർഷമായി തിരുവിതാംകൂർ ദേവസ്വം ബോർഡുമായുള്ള ബാങ്കിൻ്റെ കൃത്യമായ ഇടപെടൽ ആവശ്യപ്പെടുന്ന വഴിയൊരുക്കി നീങ്ങുകയാണ്.