ശോഭിക വെഡിങ്സിന്റെ പുതിയ ലോഗോ ലോഞ്ച് നടന്നു. കോഴിക്കോട് പന്തീരാങ്കാവ് ക്യാപ്പ് കോൺ സിറ്റിയിൽ നടന്ന ചടങ്ങിൽ പൊതുമരാമത്തുമന്ത്രി പി എ മുഹമ്മദ് റിയാസ് ലോഗോ പ്രകാശനം ചെയ്‌തു .
അഞ്ച് പതിറ്റാണ്ടായി കേരളത്തിലെ വസ്ത്രവ്യാപാര രംഗത്ത് നിലകൊള്ളുന്ന ശോഭിക വെഡ്ഡിങ്സിൻ്റെ പുതിയ അധ്യായത്തിന് തുടക്കമായി. പന്തീരാങ്കാവ് ക്യാപ്പ് കോൺ സിറ്റിയിൽ നടന്ന ചടങ്ങിൽ " ശോഭിക ലെഗസി ലോഞ്ച് " എന്ന പേരിൽ പുതിയ ലോഗോ പൊതുമരാമത്തു വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രകാശനം ചെയ്‌തു.
വെബ് സൈറ്റ് ലോഞ്ച് എം.കെ. രാഘവൻ എം.പിയും നിർവ്വഹിച്ചു. അടിമുടി അത്യാധുനിക രീതിയിലുള്ള ഷോപ്പിങ്ങ് അനുഭവം ഉപഭോക്താക്കൾക്ക് നൽകുന്നതാണ് ശോഭികയുടെ പുതിയ മാറ്റമെന്ന് മനേജിങ്ങ്. വിവാഹ വസ്ത്രങ്ങളുടെ ഏറ്റവും പുതിയ കലക്ഷൻ, ഉപഭോക്താക്കൾക്ക് അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്ത‌് നൽകുന്നതാണ് ശോഭികയുടെ പ്രത്യേകത