വിവാഹ ആഭരണങ്ങളുടെ കാഴ്ചയൊരുക്കി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ജ്വല്ലേഴ്സിന്‍റെ കോഴിക്കോട് ഷോറൂമില്‍ ബ്രൈഡ്സ് ഓഫ് ഇന്ത്യ ഷോ സംഘടിപ്പിച്ചു. പരമ്പരാഗത ശൈലിയിലുള്ള വിവാഹ ആഭരണങ്ങളാണ് ഷോയില്‍ അവതരിപ്പിച്ചത്. ചലച്ചിത്ര താരം അപര്‍ണ ബാലമുരളി മുഖ്യാതിഥിയായി എത്തി
ഇന്ത്യയിലെ വൈവിദ്ധ്യമാര്‍ന്ന വിവാഹ ചടങ്ങുകള്‍ക്കായി പരിശുദ്ധിയും പാര്യമ്പര്യവും ഒത്തു ചേരുന്ന വിവാഹ അഭരണങ്ങളാണ് ബ്രൈഡ്സ് ഓഫ് ഇന്ത്യ ക്യാപെയ്നിലൂടെ മലബാര്‍ ഗോള്‍ഡ് അന്‍ഡ് ഡയമണ്ട്സ് അവതരിപ്പിക്കുന്നത്. വിവിധ ശ്രേണിയിലുള്ള അഭരണങ്ങള്‍ കോഴിക്കോട് ഷോറൂമില്‍ നടന്ന ബ്രൈഡ്സ് ഷോയിലൂടെ ഉപഭോക്താക്കളുടെ മുന്നിലേക്ക് എത്തി.
2026 ജനുവരി 3 വരെയാണ് ബ്രൈഡ്സ് ഓഫ് ഇന്ത്യ ക്യാപെയ്ന്‍ നടക്കുന്നത്. ഇക്കാലയളവില്‍ മലബാര്‍ ഗോള്‍ഡിലെത്തുന്ന ഒരോ വധുവിനും ആചാരങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും ഇണങ്ങുന്ന ആഭരണങ്ങള്‍ തെരഞ്ഞെടുക്കാന്‍ കഴിയുമെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എ.പി അഹമ്മദ് പറഞ്ഞു.