പ്രായത്തിന്‍റെ അവശതകള്‍ മറന്ന് ആടിയും പാടിയുമൊരു ക്രിസ്മസ് ആഘോഷം. കോഴിക്കോട് കാളാണ്ടിത്താഴം ലിവിങ് ലൈഫ് ട്രസ്റ്റിന്‍റെ നേതൃത്വത്തില്‍ നടന്ന ക്രിസ്മസ് പരിപാടിയാണ് വയോധികര്‍ ആഘോഷമാക്കിയത്.
സന്തോഷവും സമാധാനവും പങ്കുവച്ച് അവരൊത്തുകൂടി. ഏഴുപത് വയസുള്ളവര്‍ വരെ പാട്ടിന് ചുവടുവെച്ചതോടെ ക്രിസ്മസ് ആഘോഷത്തിന് നിറം കൂടി.
തറവാട് എന്ന പകല്‍വീട്ടിലെ അന്തേവാസികള്‍ക്കുപുറമെ, മലാപ്പറമ്പിലുള്ള ഇഖ്റ തണല്‍ സെന്ററിലെ കുട്ടികളും ആഘോഷത്തിന്റ ഭാഗമായി. സമ്മാനങ്ങളുമായി സാന്താക്ലോസ് കൂടി എത്തിയതോടെ ആഹ്ളാദം ഇരട്ടിയായി. ക്രിസ്മസ് സ്കിറ്റും പാട്ടുമൊക്കെയായി ആഘോഷം പിന്നെയും തുടര്‍ന്നു.