തിരുവനന്തപുരം പോത്തൻകോട് രാജകുമാരി സിൽക്സിൽ, ‘രാജകുമാരിയിൽ രാജകീയ മംഗല്യം’ വെഡ്ഡിംഗ് ഫെസ്‌റ്റിന് തുടക്കമായി. ഡിസംബർ 21 വരെ നീണ്ടു നിൽക്കുന്ന വെഡ്ഡിംഗ് ഫെസ്റ്റ് , ബിഗ്‌ബോസ് സീസൺ 7 താരങ്ങളായ അനുമോളും അനീഷും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട 3 ഭാഗ്യശാലികൾക്ക് ഗോൾഡ് റിംഗ് സമ്മാനമായി നല്കി.
25000 രൂപയുടെ വിവാഹ പർച്ചേസുകൾക്ക് ഒരു ഗോൾഡ് കോയിനും, 50000 രൂപയുടെ വിവാഹ പർച്ചേസുകൾക്ക് മൂന്ന് ഗോൾഡ് കോയിനും സമ്മാനമായി ലഭിക്കും. കൂടാതെ, എല്ലാ പർച്ചേസുകൾക്കും ഉറപ്പായ സമ്മാനങ്ങളും ലഭിക്കും. മെഗാ സമ്മാനമായി നറുക്കെടുപ്പിലൂടെ 3 പേർക്ക് സമ്മാനങ്ങള്‍ ലഭിക്കും. ചടങ്ങിൽ സാമൂഹിക രംഗത്തെ പ്രമുഖരും വ്ലോഗേഴ്സും രാജകുമാരി ഗ്രൂപ്പ് പ്രതിനിധികളും പങ്കെടുത്തു.