grameen-bank

TOPICS COVERED

കേരള ഗ്രാമീണ ബാങ്കിന്‍റെ ഔദ്യോഗിക പുനർനാമകരണത്തിന്‍റെയും ഏകീകൃത ലോഗോയുടെയും പ്രകാശനം കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിർവഹിച്ചു. കേരള ലോക് ഭവനിൽ നടന്ന ചടങ്ങില്‍ കേരള ഗ്രാമീണ ബാങ്കിന്‍റെ ജനക്ഷേമപരമായ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. കേന്ദ്ര സർക്കാർ ഉത്തരവ് പ്രകാരം, പ്രാദേശിക ഗ്രാമീൺ ബാങ്കുകൾക്ക് രാജ്യവ്യാപകമായി ഒരു പൊതുവായ ബ്രാൻഡിങ് കൊണ്ടുവരുന്നതിന്‍റെ ഭാഗമായാണ്  'കേരള ഗ്രാമീൺ ബാങ്ക്' എന്ന പേര് 'കേരള ഗ്രാമീണ ബാങ്ക്' എന്ന് പുനർനാമകരണം ചെയ്യുകയും പൊതുവായ ലോഗോ അവതരിപ്പിക്കുകയും ചെയ്തത്. ചടങ്ങില്‍ റിസർവ് ബാങ്ക് ജനറൽ മാനേജർ മുഹമ്മദ്‌ സാജിദ് ‌, നബാർഡ് ചീഫ് ജനറൽ മാനേജർ നാഗേഷ് കുമാർ അനുമാല, കേരള ഗ്രാമീണ ബാങ്ക് ചെയർപേഴ്സൺ  വിമല വിജയഭാസ്കർ, ജനറൽ മാനേജർ പ്രദീപ്‌ പദ്മൻ, തിരുവനന്തപുരം റീജിയണൽ മാനേജർ സുബ്രഹ്മണ്യൻ പോറ്റി, മാർക്കറ്റിങ് സെൽ ചീഫ് മാനേജർ ആർ. രാജീവ്‌  തുടങ്ങിയവർ  പങ്കെടുത്തു.

ENGLISH SUMMARY:

Kerala Gramin Bank marks a new chapter with its official renaming and unified logo launch by Kerala Governor. This rebranding aligns with the central government's initiative to establish a consistent brand identity for regional rural banks nationwide, signifying a step towards unified financial services