പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ സഫാരി ഗ്രൂപ്പിന്‍റെ പുതിയ ഔട്ട്ലെറ്റ് ഖത്തറില്‍. ദോഹ ഗറാഫയിലെ എസ്ദാന്‍ മാളില്‍ തുടങ്ങുന്ന ഔട്ട്ലെറ്റിന്‍റെ ഉദ്ഘാടനം നാളെ നടക്കും. വിസിറ്റ് ആന്‍ഡ് വിന്‍ പദ്ധതിയിലൂടെ ഷോറൂമിലെത്തുന്ന ഓരോരുത്തര്‍ക്കും സമ്മാനങ്ങള്‍ നല്‍കുമെന്ന് സഫാരി ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സൈനുല്‍ ആബിദീന്‍ അറിയിച്ചു. ഒരു കിലോഗ്രാം സ്വര്‍ണവും കാറുകളുമാണ് സമ്മാനമായി നല്‍കുന്നത്. സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന്‍റെ ഉദ്ഘാടനദിവസം തന്നെയാണ് സഫാരി മൊബൈല്‍ ഷോപ്പിന്‍റെ ഒന്‍പതാമത് ശാഖയും യൂറോപ്പ് ട്രാവല്‍സിന്‍റെ എട്ടാമത്തെ ശാഖയും പ്രവര്‍ത്തനം തുടങ്ങുന്നത്.