കേരളത്തിലെ പ്രമുഖ ഇലക്ട്രോണിക്സ് റീട്ടെയിൽ ശൃംഖലയായ ഓക്സിജൻ ദ ഡിജിറ്റൽ എക്സ്പേർടിന്‍റെ ഓക്സിജൻ മഹാ പ്രതിഭ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സാമൂഹ്യ സേവന രംഗത്തുനിന്ന് ദയാബായി,കായികത്തിൽ അഞ്ജു ബോബി ജോർജ്, സാഹിത്യത്തിൽ കെ.ആർ.മീര, ശാസ്ത്ര സാങ്കേതിക മേഖലയിൽ ഡോ.സാബു തോമസ്, സിനിമയിൽ പ്രേം പ്രകാശ് എന്നിവരെയാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. സംവിധായകൻ സിബി മലയിൽ, പ്രഫ.മാടവന ബാലകൃഷ്ണ പിള്ള, ഡോ.പോൾ മണലിൽ എന്നിവരടങ്ങിയ ജൂറിയുടെ തീരുമാനം ഓക്സിജൻ ഗ്രൂപ്പ് സിഇഒ ഷിജോ.കെ.തോമസ് പ്രഖ്യാപിച്ചു. അമ്പതിനായിരത്തിയൊന്ന് രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരവിതരണം 18ന് കൊച്ചിയിൽ നടക്കും.