ഡിജിറ്റൽ ഉപകരണങ്ങളുടെയും ഗൃഹോപകരണങ്ങളുടെയും വിപണനക്കാരായ ഓക്സിജൻ ഗ്രൂപ്പ് കോട്ടയത്ത് സംഘടിപ്പിച്ച ചടങ്ങിൽ വിവോയുടെ പുതിയ സ്മാർട് ഫോണിന്റെ ലോഞ്ച് നടന്നു. വിവോ എക്സ് ഫോൾഡ് ഫൈവിൻ്റെ പ്രകാശനവും വിവോ എക്സ് 200 എഫ്ഇയുടെ വിജയാഘോഷം ഉദ്ഘാടനവും നടി രജീഷ വിജയൻ നിർവഹിച്ചു. കൂടുതൽ ഫോണുകൾ വിറ്റഴിച്ചതിനുള്ള പുരസ്കാരം ഓക്സിജൻ ഗ്രൂപ്പ് സിഇഒ ഷിജോ കെ തോമസിന് വിവോ കേരള ബിസിനസ് ഓപറേഷൻ ഹെഡ് പ്രസാദ് മുള്ളനാറമ്പത്ത് സമ്മാനിച്ചു. വിവോയുമായി ദീർഘകാലമായുള്ള ബന്ധമാണെന്ന് ഓക്സിജൻ ഗ്രൂപ് സിഇഒ ഷിജോ കെ തോമസ് പറഞ്ഞു.