ഡിജിറ്റൽ ഉപകരണങ്ങളുടെയും ഗൃഹോപകരണങ്ങളുടെയും വിപണനക്കാരായ ഓക്സിജൻ ഗ്രൂപ്പ് കോട്ടയം കാഞ്ഞിരപ്പള്ളിയിൽ സംഘടിപ്പിച്ച ചടങ്ങിൽ റിയൽമിയുടെ പുതിയ രണ്ട് സ്മാർട് ഫോണുകൾ അവതരിപ്പിച്ചു. റിയൽമി 15, റിയൽമി 15 പ്രോ എന്നിവയുടെ ലോഞ്ച് ഗായിക സിത്താര കൃഷ്ണകുമാർ നിർവഹിച്ചു. പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ഏറെ പ്രത്യേകതകൾ ഉള്ളതാണ് പുതിയ ഫോണുകളെന്ന് ഓക്സിജൻ ഗ്രൂപ് സിഇഒ ഷിജോ കെ തോമസ് പറഞ്ഞു.