ആദി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍റെ ആറ് ഹൈടെക് ക്യാമ്പസുകൾ ഫെബ്രുവരിയോടെ പ്രവർത്തനമാരംഭിക്കും. ആർട്ടിഫിഷ്യൽ ഇന്‍റലിജിൻസ്, മെഷീൻ ലേണിംഗ്, ഡാറ്റ സയൻസ്, സൈബർ സെക്യൂരിറ്റി, റോബോട്ടിക്സ്, സോഫ്റ്റ്‌വെയർ പ്രോഗ്രാമിങ് എന്നിവയാകും വിദ്യാർത്ഥികൾക്ക് നൽകുക. സാങ്കേതിക കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിനായി ഇത്രയും ക്യാംപസുകള്‍ ഒരുമിച്ച് തുറക്കുന്നത് രാജ്യത്ത് ആദ്യമായാണെന്ന് കമ്പനി അവകാശപ്പെട്ടു. തിരുവനന്തപുരം,എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, ബെംഗളൂരു എന്നിവിടങ്ങളിലാണ് ക്യാമ്പസുകുൾ പ്രവർത്തിക്കുകയെന്ന് ആദി ഗ്രൂപ്പ് സിഇഒ മുഹമ്മദ് ഷാഫി പറഞ്ഞു.