വ്യക്തികളുടെയും കുടുംബങ്ങളുടെയും ബിസിനസ് ഉടമകളുടെയും സ്വത്ത് സംരക്ഷണത്തിനായുള്ള പിന്തുടർച്ചാസൂത്രണത്തിന് 'ട്രൂ ലെഗസി' എന്ന പേരിൽ കമ്പനിയെ അവതരിപ്പിച്ച് പ്രമുഖ ബിസിനസ് കൺസൾട്ടൻസി സ്ഥാപനമായ കാപ്പിറ്റെയർ.
കൊച്ചിയിൽ സംഘടിപ്പിച്ച സക്സഷൻ പ്ലാനിംഗ് കോൺക്ലേവായിരുന്നു വേദി. രാജ്യത്ത് രണ്ടുലക്ഷം കോടിയിലധികം വരുന്ന ബാങ്ക് നിക്ഷേപങ്ങൾ, ഇൻഷുറൻസ് തുക, മറ്റ് നിക്ഷേപങ്ങൾ എന്നിവ ശരിയായ ആസൂത്രണം ഇല്ലാത്തതുകൊണ്ട് അവകാശികളില്ലാതെ കിടക്കുകയാണെന്നും കോൺക്ളേവ് ചൂണ്ടിക്കാട്ടി.
കാപ്പിറ്റെയർ സ്ഥാപകൻ ശ്രീജിത്ത് കുനിയിൽ , ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മീരാൻ തുടങ്ങി പ്രമുഖ വ്യവസായികളും വിദഗ്ധരും കോൺക്ലേവിൽ പങ്കെടുത്തു.