Mukesh Ambani, chairman and managing firector of Reliance Industries, gestures as he answers a question during a media interaction in New Delhi, India, June 15, 2017. REUTERS/Adnan Abid

Mukesh Ambani, chairman and managing firector of Reliance Industries, gestures as he answers a question during a media interaction in New Delhi, India, June 15, 2017. REUTERS/Adnan Abid

TOPICS COVERED

അമ്പാനി സാമ്രാജ്യത്തിനപ്പുറമൊരു  സമ്പത്ത്  ഏഷ്യയില്‍ മറ്റൊരു കുടുംബത്തിനുമില്ല.  90.5 ബില്യണ്‍ ഡോളറാണ് കുടുംബത്തിന്‍റെ ആകെ സമ്പത്ത്

ബ്ലൂംബര്‍ഗ് പ്രസിദ്ധീകരിച്ച 2025 ലെ എഷ്യയിലെ ഏറ്റവും സമ്പന്നരായ 20 കുടുംബങ്ങളുടെ പട്ടികയിൽ മറ്റ് മറ്റ് അഞ്ച് ഇന്ത്യന്‍ ബിസിനസ് കുടുംബങ്ങള്‍ കൂടിയണ്ട് .  മിസ്ത്രി, ജിൻഡാൽ, ബിർള, ബജാജ്, ഹിന്ദുജ എന്നവയാണ്  പട്ടികയില്‍ ഇടംപിടിച്ച ഇന്ത്യന്‍  കുടുംബങ്ങള്‍.

42.6 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള തായ്‌ലൻഡിലെ ചീരവനോണ്ട് കുടുംബമാണ് രണ്ടാം സ്ഥാനത്ത് എന്നാല്‍  ഇത് അംബാനിയുടെ  ആകെ സമ്പത്തിൻ്റെ പകുതിയിൽ താഴെയാണ്. 42.2 ബില്യൺ ഡോളർ ആസ്തിയുള്ള ഇന്തോനേഷ്യയിലെ ഹാർട്ടോണോ കുടുംബം മൂന്നാം സ്ഥാനത്താണ്. കുടുംബത്തിൻ്റെ മൂന്നാം തലമുറയാണ് ഇപ്പോൾ ബാങ്ക് സെൻട്രൽ ഏഷ്യ നടത്തുന്നത്. ടാറ്റാ സണ്‍സില്‍ മുഖ്യ ഓഹരി പങ്കാളിത്തമുള്ള  ഇന്ത്യയിലെ മിസ്ത്രി കുടുംബമാണ് നാലാം സ്ഥാനത്ത്. 37.5 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് കുടുംബത്തിനുള്ളത്. 28.1 ബില്യൺ ഡോളർ ആസ്തിയുള്ള ജിൻഡാൽ കുടുംബം പട്ടികയിൽ ഏഴാം സ്ഥാനത്താണ്. ഒപി ജിൻഡാൽ ഗ്രൂപ്പ്  ഉരുക്ക്, എനര്‍ജി, സിമൻ്റ്, സ്പോർട്സ് തുടങ്ങിയ മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകിക്കുന്നത്. 23 ബില്യൺ ഡോളർ ആസ്തിയുള്ള ബിർള ഒമ്പതാം സ്ഥാനത്തും 23.4 ബില്യൺ ഡോളർ ആസ്തിയുള്ള ബജാജ് കുടുംബം പട്ടികയിൽ 13-ാം സ്ഥാനത്തുമാണ്. 14 ബില്യൺ ഡോളർ ആസ്തിയുള്ള ഹിന്ദുജസാണ് പട്ടികയിൽ 19-ാം സ്ഥാനത്ത്. ഇന്ത്യയിലും ലണ്ടൻ ഉൾപ്പെടെയുള്ള നഗരങ്ങളിലും കുടുംബത്തിന് റിയൽ എസ്റ്റേറ്റ് ഉണ്ട്.

ENGLISH SUMMARY:

No family in Asia has more wealth than the Ambani empire. The total wealth of the family is 90.5 billion dollars.Five other Indian business families also feature in the list of 20 richest families in Asia 2025 published by Bloomberg.