TOPICS COVERED

രാജകുമാരി ഗ്രൂപ്പ് സംഘടിപ്പിക്കുന്ന പുനലൂർ എക്സിബിഷൻ കം സെയിലിന് തുടക്കം.  പുനലൂർ നഗരസഭ അധ്യക്ഷ പുഷ്പലത എക്സ്പോ  ഉദ്ഘാടനം ചെയ്തു.  ഉല്‍പാദന വിലയിൽ സ്വർണ്ണാഭരണങ്ങളും വജ്രാഭരണങ്ങളും സ്വന്തമാക്കാം എന്ന ടാഗ് ലൈനോടെയാണ് രാജകുമാരി  പുനലൂരില്‍ എത്തിയത്.  ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പരമ്പരാഗത മോഡലുകളുടെയും ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെയും വിപുലമായ ശ്രേണിയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടനത്തിന് എത്തിയവരില്‍നിന്ന് നറുക്കെടുപ്പിലുടെ മൂന്ന് പേർക്ക് LED TV സമ്മാനിച്ചു. ചടങ്ങില്‍ രാജകുമാരി ഗ്രൂപ്പ് ഡയറക്ടേഴ്സ്, പുനലൂർ മുനിസിപാലിറ്റി പ്രതിപക്ഷ നേതാവ് ജി.ജയപ്രകാശ്, വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡന്റ് എസ്. നൗഷറുദ്ദീൻ തുടങ്ങിയവര്‍ പങ്കെടുത്തു.  

ENGLISH SUMMARY:

Punalur Exhibition, organized by Rajakumari Group, has commenced, offering gold and diamond jewelry at production prices. The exhibition showcases a wide range of traditional and lightweight jewelry from various Indian states.