മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ് നടപ്പുസാമ്പത്തിക വര്‍ഷത്തെ ആദ്യപകുതിയിലെ ഫലങ്ങള്‍ പ്രഖ്യാപിച്ചു. ആസ്തി, വരുമാനം, ലാഭം എന്നിവയില്‍ കമ്പനിക്ക് വന്‍ നേട്ടം. സ്വര്‍ണവായ്പ ബിസിനസില്‍ ലാഭക്ഷമതയും മികച്ച വരുമാന വളര്‍ച്ചയും കമ്പനി നേടി. കൈകാര്യം ചെയ്യുന്ന ആസ്തി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 30.46 ശതമാനം വര്‍ധിച്ചു. ഒക്ടോബറില്‍ 5,000 കോടി രൂപ കടന്നു.
നടപ്പുസാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപകുതിയില്‍ കമ്പനിയുടെ മൊത്തവരുമാനം 481.11 കോടി രൂപയായി. മുന്‍വര്‍ഷത്തേക്കാള്‍ 22.77 ശതമാനമാണ് വര്‍ധിച്ചത്. ഇത് വലിയ നേട്ടാമാണെന്നും ഉത്തരവാദിത്തമുള്ള വായ്പ വിതരണത്തിലും ഉപഭോക്താക്കള്‍ക്ക് സുരക്ഷിത വായ്പ പരിഹാരങ്ങള്‍ ലഭ്യമാക്കുന്നതിലാണ് കമ്പനിയുടെ ശ്രദ്ധയെന്നും മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു.