ഇന്ത്യയിലെ നമ്പര്‍ വൺ പി.യു പാദരക്ഷാ ബ്രാന്‍ഡെന്ന അംഗീകാരം നേടി വാക്കറൂ. മാര്‍ക്കറ്റ് റിസര്‍ച്ച് ഏജന്‍സിയായ കഡന്‍സ് ഇന്റര്‍നാഷണല്‍ നടത്തിയ സര്‍വേയിലൂടെയാണ് നേട്ടം. വാക്കറൂവിനൊപ്പം ദിവസവും നടക്കുന്ന ദശലക്ഷക്കണക്കിന് ആളുകളില്‍ നിന്ന് നേടിയ വിശ്വാസവും കടപ്പാടുമാണ് ഈ അംഗീകാരമെന്ന് വാക്കറൂ ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ നൗഷാദ് പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 2138 കോടി രൂപയുടെ വിറ്റുവരവാണ് വാക്കറൂ നേടിയത്. ഇന്ത്യയില്‍ 700ലേറെ ഡീലര്‍മാരും ഒരു ലക്ഷത്തിലേറെ റീട്ടെയ്ല്‍ സ്റ്റോറുകളും വാക്കറൂവിനുണ്ട്.