Image Credit: AI
കൂണ്‍ കൃഷി മികച്ച വരുമാനമാര്‍ഗമാണെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷേ അത് എങ്ങനെ ചെയ്യണം, വിളവെടുപ്പിലും വിപണനത്തിലും എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം തുടങ്ങി ഒരുപാട് സംശയങ്ങള്‍ കൃഷിയില്‍ താല്‍പര്യമുള്ളവര്‍ക്കുണ്ട്. ഈ സംശയങ്ങള്‍ക്ക് നിവൃത്തി വരുത്താന്‍ മലയാള മനോരമയുടെ എജ്യൂക്കേഷന്‍ പോര്‍ട്ടലായ മനോരമ ഹൊറൈസണ്‍ സൗകര്യമൊരുക്കുന്നു.
വീടിനുള്ളിലെ ഏതെങ്കിലും ഒഴിഞ്ഞ കോണുകളിൽ മഷ്റൂം ബാഗുകൾ സ്ഥാപിച്ച് ആവശ്യമായ ഇടവേളകളിൽ ജലസേചനം മാത്രം ഉറപ്പാക്കിയാൽ എളുപ്പത്തിൽ ഒരു ചെറിയ സംരംഭത്തിന്റെ ഉടമയാകാം. ഈ മഷ്റൂം ബാഗുകളും കുറഞ്ഞ ചെലവിൽ സ്വയം നിർമ്മിച്ചെടുക്കാം.
വിവിധ തരം കൂണിനങ്ങൾ, അവയുടെ പ്രത്യേകതകൾ, ഗുണങ്ങൾ, പരിചരണം, വിളവ് എടുപ്പ്, വിപണനം തുടങ്ങി എല്ലാ കാര്യങ്ങളും ലീനാസ് മഷ്റൂംസുമായി ചേർന്ന് മനോരമ ഹൊറൈസൺ നടത്തുന്ന 'മഷ്റൂം ഫാമിങ്' ഓൺലൈൻ ക്ലാസിലൂടെ പഠിച്ചെടുക്കാം. 12 വർഷത്തിലേറെ കൂൺ പരിപാലന വിപണന രംഗത്ത് പരിചയ സമ്പത്തുള്ള വിദഗ്ധർ നയിക്കുന്ന ക്ലാസിൽ സംശയങ്ങൾ ചോദിച്ച് മനസിലാക്കാം. കോഴ്സ് വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് കൂൺ വിത്തുകളടങ്ങുന്നടങ്ങുന്ന മഷ്റൂം ബാഗും, സർട്ടിഫിക്കറ്റും ലഭിക്കും. ഡിസംബർ 2ന് ആരംഭിക്കുന്ന ക്ലാസിന്റെ കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യുക https://shorturl.at/98Ufi ഫോൺ: 9048991111.