കല്യാൺ സിൽക്‌സിന്റെ ഓണക്കാല ഓഫറായ ഓണക്കോടിക്കൊപ്പം രണ്ട് കോടി എന്ന സമ്മാനപദ്ധതിയിലൂടെ വിജയികളായ ആറുപേർക്ക് ഓരോ കാർ സമ്മാനം. കൊച്ചി കല്യാൺ സിൽക്‌സ് ഷോറൂമിലെ ചടങ്ങിൽ താക്കോൽ കൈമാറി. മൊത്തം പന്ത്രണ്ട് പേരാണ് സമ്മാനപദ്ധതിയിൽ വിജയികളായത്. തൃശ്ശൂർ പാലസ് റോഡ് കല്യാൺ സിൽക്‌സ് ഷോറൂമിൽ ആദ്യഘട്ട സമ്മാനദാന ചടങ്ങിലും ആറുപേർക്ക് കാറുകൾ നൽകിയിരുന്നു. ഓഗസ്റ്റ് ആറ് മുതൽ സെപ്റ്റംബർ നാല് വരെ നീണ്ടുനിന്ന ഓണക്കാല ഓഫറിലൂടെ 100 പവൻ സ്വർണവും ലക്ഷക്കണക്കിന് രൂപയുടെ വൗച്ചറുകളുമാണ് കല്യാൺ സിൽക്‌സ് വിജയികൾക്ക് നൽകിയത്