കേരളത്തിലെ പ്രമുഖ പ്ലാസ്റ്റിക് ചെയർ കമ്പനിയായ റെയ്നോൾസിന്റെ ടാർപോളിൻ വിപണിയിൽ ഇറങ്ങി. കൊച്ചിയില്‍ നടന്ന ചടങ്ങിൽ, റെയ്നോൾസ് കമ്പനി ഫൗണ്ടർ ആൻഡ് ഡയറക്ടർ പി.വി. അനിലിന്റെ സാന്നിധ്യത്തിൽ, പവിഴം റൈസ് മാനേജിങ് ഡയറക്ടർ എൻ.പി. ആന്റണി ടാർപോളിനും ലോഗോയും പ്രകാശനം ചെയ്തു. REYNOLDS by ANITHINK എന്ന ബ്രാൻഡിലാണ് ടാർപോളിൻ വിപണിയിൽ എത്തിക്കുന്നത്. അനിലിന്റെ ബിസിനസിന്റെ തുടർ ചിന്തയും പുതു കാൽവെപ്പും ഏറെ പ്രശംസനീയമാണെന്ന് എൻ.പി.ആന്റണി പറഞ്ഞു.