wonderla-chennai

TOPICS COVERED

വണ്ടർല ഹോളിഡേയ്‌സിന്‍റെ തമിഴ്നാട്ടിലെ ആദ്യത്തെ അമ്യൂസ്‌മെന്‍റ് പാർക്ക് ഡിസംബർ 2ന് തുറക്കും. ഓൾഡ് മഹാബലിപുരം റോഡിലെ തിരുപ്പോരൂർ ഇല്ലള്ളൂരിൽ 611 കോടി രൂപ മുതൽമുടക്കിൽ നിർമിച്ച പാർക്ക് ഡിസംബർ ഒന്നിന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും. 37 ഏക്കർ സ്ഥലത്തു നിർമിച്ചിരുന്ന പാർക്ക് ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്മെന്‍റ് പാർക്കാണെന്ന് എക്സിക്യൂട്ടീവ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അരുൺ കെ.ചിറ്റിലപ്പള്ളി പറഞ്ഞു. ത്രിൽ, ഫാമിലി, കിഡ്‌സ്, വാട്ടർ വിഭാഗങ്ങളിലായി 43 റൈഡുകളാണ് ചെന്നൈ വണ്ടർലായിലുള്ളത്. ഒരു ദിവസം 6,500 സന്ദർശകരെ വരെ ഉൾക്കൊള്ളാൻ ശേഷിയുണ്ട്. 

ENGLISH SUMMARY:

Wonderla Chennai is set to open its doors in Tamil Nadu. The new amusement park is expected to be a major attraction for families and thrill-seekers alike.