പ്രവാസി നിക്ഷേപകര്‍ക്ക് പുതിയ പദ്ധതികളുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്. ബാങ്കിങ് ആപ്പായ മിറര്‍ പ്ലസില്‍ പ്രവാസികള്‍ക്കായി കൂടുതല്‍ ഫീച്ചറുകള്‍ അവതരിപ്പിച്ചു. സ്ത്രീകള്‍ക്കായി പ്രത്യേക പദ്ധതികളും അവതരിപ്പിച്ചിട്ടുണ്ട്. എസ്ഐബിയുടെ ബാങ്കിങ് ആപ്പായ മിറര്‍ പ്ലസില്‍ ഇന്‍വെസ്റ്റ്മെന്റ്, ഡെപ്പോസിറ്റ് പ്രീക്ലോഷര്‍, ലോണ്‍ against ഡെപ്പോസിറ്റ് എന്നിവ ചെയ്യാനാകും. വിദേശത്തേക്ക് പണം അയക്കാന്‍ SWIPE TO PAY എന്ന ഫീച്ചറുമുണ്ട്. സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി വനികള്‍ക്കായി SIB Her എന്ന പേരില്‍ പദ്ധതിയുണ്ട്.
വാട്സാപ്പ് ബാങ്കിങ്ങിന്റെ ഭാഗമായി ബാങ്കിനോട് നേരിട്ട് ചാറ്റ് ചെയ്യാം. സൈബര്‍ ക്രൈം അവേര്‍നസിനായി സൗത്ത് ഇന്ത്യന്‍ ബ്രോ എന്ന പേരിലും പദ്ധതിയുണ്ട്. പ്രവാസികള്‍ക്ക് ലോണ്‍ പ്രോസസ് ചെയ്യാന്‍ ഡിജിറ്റല്‍ ഡോക്യുമെന്റേഷന്‍ പദ്ധതിയും അവതരിപ്പിച്ചിട്ടുണ്ട്. റെമിറ്റന്‍സ്, ലയബിലിറ്റി എന്നിവയില്‍ ജിസിസി രാജ്യങ്ങളില്‍ എസ്ഐബി ശക്തമാണെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോള്‍ഫി ജോസഫ് പറഞ്ഞു.