ഇലക്ട്രിക് സ്കൂട്ടർ വിഭാഗത്തിലേക്ക് പുതിയൊരു മോഡലിനെ അവതരിപ്പിച്ചിരിക്കുകയാണ് ന്യൂമറസ്. സ്ത്രീകൾക്കു വേണ്ടി ഇറക്കുന്ന ഒരു മോഡൽ. എൻ ഫാസ്റ്റ് എന്ന പേരിൽ ഇറക്കിയിരിക്കുന്ന ഈ വാഹനത്തിന് മൂന്ന് വേരിയന്റുകളാണുള്ളത്. വില ആരംഭിക്കുന്നതോ 64,999 രൂപ മുതലും.
ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാതാക്കളാണ് ന്യൂമറസ് മോട്ടോഴ്സ്. ഇവർ ഇന്ത്യൻ വിപണിപണിയിലിറക്കുന്ന രണ്ടാമത്തെ ഇവിയാണ് എൻ ഫസ്റ്റ്. മലയാളിയായ ശ്രേയസ് ഷിബുലാലിന്റെ ഉടമസ്ഥതിയിലുള്ള ഈ വാഹനം പ്രധാനമായും സ്ത്രീകൾക്ക് വണ്ടി ഇറക്കുന്ന മോഡലാണ്, അത് കൊണ്ട് തന്നെ അനായാസമായി ഉപയോഗിക്കാൻ കഴിയുംവിധമാണ് നിർമാണം. ഒതുക്കമുള്ള രൂപ ശൈലി ആധുനിക സംവിധാനങ്ങൾ എല്ലാം ഇതിൽ ഉൾപ്പെടുത്തി, ഡിജിറ്റൽ സ്ക്രീൻ, മൊബൈൽ ഹോൾഡർ, സ്റ്റോറേജ് സംവിധാനങ്ങൾ എന്നിവ സൗകര്യപ്രദമാണ്. സ്മാർട്ട് കണക്റ്റ് വിറ്റി, 16 ഇഞ്ച് ടയറുകൾ, ബാറ്ററി ഊരി മാറ്റി ചാർജ് ചെയ്യാനുളള സൗകര്യം ഇവ കൂടാതെ റിവേഴ്അസിസ്റ്റും നൽകി
എൻ ഫാസ്റ്റ് മാക്സ്, എൻ ഫാസ്റ്റ് ഐ മാക്സ്, ഐമാക്സ് പ്ലസ് എന്നിവയാണ് വേരിയന്റുകൾ, 2.5 കിലോവാട്ട് ബാറ്ററി പാക്കിലും 3 കിലോവാട്ട് ബാറ്ററി പാക്കിലും ഇത് ലഭ്യമാകും 109 കിലോമീറ്റർ റേഞ്ച് നൽകുന്നു