TOPICS COVERED

സംരഭകരാകാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ മലയാള മനോരമ ക്വിക്ക് കേരള,  കോഴിക്കോട് നടത്തുന്ന മെഷിനറി എക്സ്പോ  വിശദമായി കണ്ട ശേഷമേ ഏത് സംരഭമെന്ന് തീരുമാനമെടുക്കാവൂ. മാങ്കാവ് ലുലുമാള്‍ എക്സിബിഷന്‍ ഗ്രൗണ്ടിലാണ് പ്രദര്‍ശനം. 

വട, സമോസ, മോമോസ് എന്നിവയെല്ലാം ഞൊടിയിടയില്‍ നിര്‍മിക്കാം. ഈ യന്ത്ര‌ങ്ങള്‍ വഴി. കരിമ്പിൻ ജ്യൂസ്‌ മെഷീൻ, ലോണ്ടറി മെഷീൻ, ഐസ് ഫ്ലാക്കിങ്, ഇലക്ട്രിക് ചിരവ എന്നിവ മറുഭാഗത്ത്. പല തരം പാക്കിങ് മെഷീനുകൾ, വിവിധതരം മസാജറുകൾ തുടങ്ങിയവ മേളയുടെ പ്രത്യേകതയാണ്. ഇനി ബേക്കറി ബിസിനസാണ് ലക്ഷ്യമെങ്കില്‍ അതിനുതകുന്ന അത്യാധുനിക യന്ത്രങ്ങളും മേളയിലുണ്ട്. 32 വിഭാഗങ്ങളിലായി, 260 സ്റ്റാളുകള്‍.  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു എത്തിച്ച മെഷീനറികളും, ചെറുകിട ഇടത്തരം സംരംഭകരുടെ ഉൽപന്നങ്ങളും, സേവനങ്ങളും ഇവിടെയുണ്ട്. വജ്രം ഫ്രോസൺ ഫുഡ്സ് ആണ് ഞായറാഴ്ച്ച വരെ നടക്കുന്ന എക്സ്പോയുടെ മുഖ്യ പ്രയോജകർ. 

​പുതിയ സംരംഭങ്ങൾ തുടങ്ങാനുള്ള ബിസിനസ്സ് തന്ത്രങ്ങളും, നിലവിലുള്ള സംരംഭങ്ങൾ വികസിപ്പിക്കാനുമുള്ള നൂതന യന്ത്രങ്ങളെയും ഓരോരുത്തര്‍ക്കും അടുത്തറിയാം. അഹമ്മദ് ദേവര്‍ കോവില്‍ എംഎല്‍എ ആയിരുന്നു മേളയുടെ ഉദ്ഘാടകന്‍. 5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. മുതിർന്നവർക്ക് 50 രൂപയാണ് പ്രവേശന ഫീസ്. രാവിലെ 10 മുതൽ രാത്രി 8 വരെയാണ് പ്രവേശനം. 

ENGLISH SUMMARY:

Business Expo in Kozhikode showcases machinery and opportunities for entrepreneurs in Kerala. The expo features a wide array of machines and products, providing insights for starting or expanding businesses.