ഫെഡറല്‍ ബാങ്കില്‍ ആഗോള നിക്ഷേപക സ്ഥാപനമായ ബ്ലാക്സ്റ്റോണ്‍ 705 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കും. നിലവിലെ വിനിമയ നിരക്കുപ്രകാരം ഏകദേശം 6183 കോടിരൂപ വരുമിത്. ബാങ്കിന്‍റെ 9.9 ശതമാനം ഓഹരി ഇതോടെ ബ്ലാക്സ്റ്റോണിന്‍റെ കൈവശമെത്തും. ഫെഡറല്‍ ബാങ്കിന്‍റെ ഏറ്റവും വലിയ ഓഹരിയുടമയായി ബ്ലാക്സ്റ്റോണ്‍ മാറും. ബാങ്കിന്‍റെ ഡയറക്ടർ ബോർഡിലേക്ക് ഒരു നോൺ-എക്സിക്യൂട്ടീവ് ഡയറക്ടറെ നാമനിർദേശം ചെയ്യാനുള്ള അവകാശവും ലഭിക്കും. പ്രിഫറൻഷ്യൽ ഓഹരികൾ അനുവദിക്കുന്നതിനും ബോർഡ് അംഗത്വത്തിന് അംഗീകാരം നൽകുന്നതിനുമായി ഫെഡറൽ ബാങ്കിന്റെ ഓഹരിയുടമകളുടെ അസാധാരണ പൊതുയോഗം 19ന് ചേരും. വാർത്ത പുറത്തുവന്നതോടെ ബാങ്കിന്റെ ഓഹരി വില 1.15% ഉയർന്ന് 229 രൂപയിലെത്തി.