investment-limit

ഇന്ത്യന്‍ വംശജര്‍ക്ക് ഇന്ത്യന്‍ കമ്പനികളില്‍  പോർട്ട്‌ഫോളിയോ ഇൻവെസ്റ്റ്‌മെന്റ് സ്കീം വഴി നടത്താവുന്ന നിക്ഷേപം നടത്താനുള്ള പരിധി ഉയര്‍ത്തി ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം. വ്യക്തികള്‍ക്ക് നിക്ഷേപിക്കാവുന്ന പരിധി 5 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി ഉയര്‍ത്തി. ഒരു കമ്പനിയിലെ ആകെ നിക്ഷേപം 10 ശതമാനത്തില്‍ നിന്ന് 24 ശതമാനമായി ഉയര്‍ത്തി. 

 

ഇന്ത്യന്‍ വിപണിയില്‍ നിന്നും വിദേശ നിക്ഷേപകര്‍ പിന്മാറുന്ന ഘട്ടത്തില്‍ പിടിച്ചുനിര്‍ത്താനുള്ള നടപടികളായാണ് ഇതിനെ വിലയിരുത്തുന്നത്. വിപണിയില്‍ നിലവിലുള്ള ആശങ്കകൾ മാറുകയും രൂപയുടെ മൂല്യം മെച്ചപ്പെടുകയും ചെയ്യുന്ന ഘട്ടത്തില്‍ വിദേശ പണമൊഴുക്ക് വർധിക്കാൻ ഈ നടപടി സഹായിക്കും. 

 

1000 കോടി രൂപയിൽ കൂടുതലുള്ള ഒറ്റ ബോണ്ട് ഇഷ്യുവിന് 100 കോടി രൂപയുടെ പ്രോത്സാഹനം നല്‍കുമെന്നും നിര്‍മലാ സീതാരാമൻ വ്യക്തമാക്കി. ഫണ്ടുകളിലേക്കും ഡെറിവേറ്റീവ്സിലേക്കും വിദേശ നിക്ഷേപകര്‍ക്ക് പ്രവേശനം നല്‍കുന്ന 'മാർക്കറ്റ്-മേക്കിംഗ് ഫ്രെയിംവർക്കും ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചു. 

 

 

ENGLISH SUMMARY:

Indian origin investors can now invest more in Indian companies through the Portfolio Investment Scheme. This move by the Finance Minister is expected to boost foreign investment and strengthen the Indian Rupee amidst global economic uncertainties.