സെപ്റ്റംബർ 30 ന് അവസാനിച്ച സാമ്പത്തിക വർഷത്തെ രണ്ടാംപാദത്തിൽ ഫെഡറൽ ബാങ്കിന് 1644.17 കോടി രൂപ പ്രവർത്തന ലാഭം. അറ്റാദായം 955.26 കോടി രൂപയാണ്. ബാങ്കിന്റെ മൊത്തം ബിസിനസ് 5,33,576.64 കോടി രൂപയായി ഉയർന്നതായും ബാങ്കിന്റെ എംഡിയും സി.ഇ.ഒയുമായ കെ.വി.എസ് മണിയൻ അറിയിച്ചു.