lakeshore

TOPICS COVERED

തലയിലെയും കഴുത്തിലെയും അർബുദ ചികിത്സയ്ക്കായി കൊച്ചി വിപിഎസ് ലേക്‌ഷോർ ആശുപത്രിയിൽ സെന്റർ ഫോർ കോംപ്ലക്സ് ഹെഡ് & നെക്ക് ക്യാൻസർ പ്രവർത്തനം തുടങ്ങി. ഏറ്റവും വെല്ലുവിളി നിറഞ്ഞതും സങ്കീർണ്ണവുമായ തല, കഴുത്ത് അർബുദത്തിന് സമഗ്രവും അത്യാധുനികവുമായ ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. ഹെഡ് & നെക്ക് ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റും മേധാവിയുമായ ഡോ. മോണി എബ്രഹാം കുര്യാക്കോസിന്റെ നേതൃത്വത്തിൽ വിവിധ മേഖലകളിലെ വിദഗ്ധരുടെ സംഘത്തിന്റെ പിന്തുണയോടെയാണ് കേന്ദ്രം പ്രവർത്തിക്കുക. സർജിക്കൽ ഓങ്കോളജി, റേഡിയേഷൻ ഓങ്കോളജി, മെഡിക്കൽ ഓങ്കോളജി, പാത്തോളജി, ക്യാൻസർ ജീനോമിക്സ്, റേഡിയോളജി എന്നിവയിലെ സേവനം രോഗികൾക്ക് ഉറപ്പാക്കും. 

ENGLISH SUMMARY:

Head and neck cancer treatment center opens at VPS Lakeshore Hospital Kochi. This center aims to provide comprehensive and advanced care for complex head and neck cancers, supported by a multidisciplinary team led by Dr. Moni Abraham Kuriakose.