മൈജി ഓണം മാസ് ഓണം സീസണ്‍ മൂന്നിന്‍റെ അവസാന ഘട്ട നറുക്കെടുപ്പ് കോഴിക്കോട് തൊണ്ടയാടിലെ മൈജി ഫ്യൂച്ചര്‍ എപിക് ഷോറൂമില്‍ നടന്നു. മൈജി മാനേജിങ് ഡയറക്ടര്‍ എ.കെ.ഷാജി, എംഎല്‍എമാരായ പി.ടി.എ.റഹീം, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ പങ്കെടുത്തു. അഞ്ച് കാര്‍, 14 സ്കൂട്ടര്‍, 14 പേര്‍ക്ക് ഒരു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും ഇന്‍റര്‍നാഷണല്‍ ട്രിപ്പും സ്വര്‍ണനാണയങ്ങളുമാണ് ഭാഗ്യശാലികളെ തേടിയെത്തിയത്. കോട്ടയം എം.സി.റോഡിലെയും കണ്ണൂര്‍ താണയിലെ മൈജി ഫ്യൂച്ചര്‍ ഷോറുമിലും നറുക്കെടുപ്പ് നടന്നു.