വിജയദശമി ആഘോഷങ്ങളുടെ തുടര്‍ച്ചയായി കൊച്ചി മലയാള മനോരമയില്‍ നാദാമൃതം സംഘടിപ്പിച്ചു. ഏലൂര്‍ ബിജുവിന്‍റെ നേതൃത്വത്തില്‍ കുട്ടികളടക്കം മുപ്പതംഗ സംഘമാണ് സോപാന സംഗീതം അവതരിപ്പിച്ചത്. മലയാള മനോരമ അങ്കണത്തില്‍ നടന്ന പരിപാടി ആസ്വദിക്കാനെത്തിയത് വിപുലമായ സദസ്. വര്‍മ ഹോംസിന്‍റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.