ധനകാര്യ മേഖലയിൽ അതിവേഗ വളർച്ച കൈവരിച്ച ധനലക്ഷ്മി ഗ്രൂപ്പും ലയൻസ് ക്ലബും സംയുക്തമായി ചേർന്ന് 100 പേർക്ക് സൗജന്യമായി കൃത്രിമക്കാലുകൾ നൽകി. തൃശൂർ ടൗൺ ഹാളിൽ വെച്ച് നടന്ന ചടങ്ങ് മേയർ എം.കെ.വർഗീസ് ഉദ്ഘാടനം ചെയ്തു. ധനലക്ഷ്മി ഗ്രൂപ്പിന്‍റെ വളർച്ചയ്ക്ക് ഇത്തരം പ്രവർത്തനങ്ങൾ പ്രചോദനമാണെന്ന് ധനലക്ഷ്മി ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ വിബിൻദാസ് കടങ്ങോട്ട് പറഞ്ഞു.