TOPICS COVERED

മാരിയോ ജോസഫുമായുള്ളത് കുടുംബ  പ്രശ്നങ്ങളല്ലെന്ന്  ഇന്‍ഫ്ലുവന്‍സര്‍ ജിജി മാരിയോ. ഫിലോകാലിയ ചാരിറ്റബിള്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട പ്രൊഫഷണല്‍ പ്രശ്നങ്ങളാണെന്നും ജിജി മനോരമ ന്യൂസിനോട് പറഞ്ഞു. നാലു വര്‍ഷമായി ഫിലോകാലിയ ചാരിറ്റബിള്‍ ട്രസ്റ്റ് നന്നായി മുന്നോട്ട് പോവുകയായിരുന്നു. ഇതേ പേരില്‍ മാരിയോ കമ്പനി ആരംഭിച്ചതോടെയാണ്   പ്രശ്നങ്ങള്‍ തുടങ്ങുന്നതെന്നും ജിജി പറഞ്ഞു. 

''ട്രസ്റ്റിന്‍റെ ചില പ്രവര്‍ത്തനങ്ങള്‍ മാരിയോ മരവിപ്പിച്ചു. അതിനെ ചോദ്യം ചെയ്തു. പ്രശ്നം പരിഹരിക്കാന്‍ മൂത്ത മകളുടെ സാന്നിധ്യത്തില്‍ മധ്യസ്ഥ ചര്‍ച്ച നടത്തി. ഇതിനിടെ ക്യാമറയുടെ ഡിവിആര്‍ ബോക്സെടുത്ത് തലയ്ക്കിടിച്ചു. ഇത് മെറ്റല്‍ ബോക്സായിരുന്നു. ആശുപത്രിയില്‍ നിന്നും വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു''. ജിജി പറഞ്ഞു. 

ഒരുപാട് കുടുംബങ്ങളെ ഒന്നിപ്പിച്ചതാണ്, നിര്‍ഭാഗ്യവശാല്‍ ഞങ്ങളുടെ കുടുംബത്തില്‍ ഇങ്ങനെ വന്നതില്‍ ഖേദിക്കുന്നു എന്നും ജിജി പറഞ്ഞു. നിലവിലെ സംഭവത്തില്‍ മാരിയോ നിസഹായകാനാണ്. കൂടെയുള്ളവര്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. ട്രസ്റ്റില്‍ ഡയറക്ടര്‍മാര്‍ക്ക് സാമ്പത്തികമായി നേട്ടമുണ്ടമില്ല. കമ്പനിയില്‍ ഡയറക്ടര്‍മാര്‍ക്ക് ശമ്പളം എഴുതിയെടുക്കാം. അതിനാല്‍ ബോര്‍‍ഡ് അംഗങ്ങള്‍ പലരീതിയില്‍ ബലം പിടിക്കുകായണെന്നും ജിജി പറഞ്ഞു. സത്യം പുറത്തുവരണം, അല്ലെങ്കില്‍ താനും മകളും കുറ്റക്കാരിയാകുമെന്നും ജിജി പറഞ്ഞു.

ENGLISH SUMMARY:

Gigi Mario clarifies that the issues with Mario Joseph are professional, not familial, stemming from disputes related to the Philokalia Charitable Trust. The conflict arose after Mario started a company with the same name, leading to operational freezes and a physical altercation.