ഇന്‍സ്റ്റഗ്രാം റീച്ച് ആഗ്രഹിക്കുന്ന സ്ത്രികള്‍ക്ക് പ്രവേശനമില്ലെന്നുള്ള സ്റ്റിക്കര്‍ ബസില്‍. വടകര, പരാമ്പ്ര റൂട്ടിലുള്ള ഒരു ബസിലാണ് ഇത്തരത്തിലുള്ള സ്റ്റിക്കര്‍ പതിപ്പിച്ചിരിക്കുന്നത്. ഇതിന്‍റെ വിഡിയോ ഇതിനോടകം വൈറലാണ്.
സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ അപമാന ഭാരത്തിലായ യുവാവ് ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെയാണ് ബസില്‍ സ്റ്റിക്കര്‍. അതേ സമയം കോഴിക്കോട്ടെ ദീപക്കിന്റെ ആത്മഹത്യയ്ക്ക് ഇടയാക്കിയ സംഭവം അറിഞ്ഞത് സമൂഹമാധ്യമങ്ങളിലൂടെയെന്ന് ബസ് ജീവനക്കാര്‍. ബസിലെ സി.സിടിവി ക്യാമറയില്‍ ദൃശ്യം പതിഞ്ഞിട്ടില്ലെന്ന് ബസ് ജീവനക്കാർ മനോരമ ന്യൂസിനോട് പറഞ്ഞു. പയ്യന്നൂരിലെ അല്‍ അമീന്‍ ബസ്സിലായിരുന്നു യുവതി വീഡിയോ ചിത്രീകരിച്ചത്.