TOPICS COVERED

ഫിലോകാലിയ ചാരിറ്റബിള്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ഇന്‍ഫ്ലുവന്‍സര്‍ ജിജി മാരിയോ. ആരെയും അപമാനിക്കാനുള്ള മനസില്ലാത്തത് കൊണ്ടാണ് ഇത്രയും നാളും മിണ്ടാത്തിരുന്നതെന്നും വിഷയത്തിന്‍റെ പേരില്‍ താനും മക്കളും സോഷ്യല്‍ മീഡിയയില്‍ ബലിയാടാവുകയാണെന്ന് ജിജി മാരിയോ വിഡിയോയില്‍ പറഞ്ഞു. 

''ഫിലോകാലിയയുടെ പേരില്‍ കഴിഞ്ഞ വര്‍ഷം മാരിയോ രഹസ്യമായി കമ്പനി ആരംഭിച്ചു. തനിക്ക് കമ്പനിയില്‍ യാതൊരു ബന്ധമില്ല. അജ്മലടക്കമുള്ള ചിലരുടെ നേതൃത്വത്തിലായിരുന്നു കമ്പനി. ഞാനതിനെ ചോദ്യം ചെയ്തു, എതിര്‍ത്തു. ഇതോടെ ട്രസ്റ്റിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടക്കാതെയായി. വീട് നിര്‍മാണം പ്രതിസന്ധിയിലായി'', ജിജി പറഞ്ഞു. 

കമ്പനി മുന്നോട്ട് പോയ്ക്കോളൂ പക്ഷേ ട്രസ്റ്റിന്‍റെ പ്രവര്‍ത്തനം മരവിപ്പിക്കരുതെന്ന് മാരിയോയോട് പറഞ്ഞു. കമ്പനിയുടെ കമ്പനിയുടെ ബാങ്ക് അക്കൗണ്ട് മാരിയോയുടെ ചാനലിലൂടെ കാണിച്ചു പണം ശേഖരിക്കാന്‍ തുടങ്ങി. ഇതോടെ ചാരിറ്റബിള്‍ ട്രസ്റ്റിന് ഫണ്ട് വരാതെയായി. 30 കുടുംബങ്ങളുടെ വീട് നിര്‍മാണം തുടങ്ങി. അങ്ങനെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയതെന്നും ജിജി പറഞ്ഞു. 

കമ്പനിയിലെ മറ്റുള്ളവരോട് കുടുംബവും ട്രസ്റ്റും തകര്‍ക്കരുതെന്ന് ആവശ്യപ്പെട്ടു. അവര്‍ ഗൂഡാലോചന നടത്തി എന്‍റെ ക്യാബിനില്‍ കയറി എന്നെ പുറത്താക്കി. ചര്‍ച്ച നടത്തുന്നതിനിടെ വീട്ടിലെ ക്യാമറയുടെ ഡിവിആര്‍ എടുത്ത് തലയ്ക്കടിച്ചു. മകള്‍ ബന്ധുക്കളെ വിളിച്ചു. ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴാണ് സ്വമേധയ കേസെടുക്കുന്നതെന്നും ജിജി പറഞ്ഞു. മാരിയോയ്ക്ക് നോര്‍മലായി ചിന്തിക്കാന്‍ പറ്റുന്ന അവസ്ഥയല്ല. അത് മുതലെടുക്കുകയാണെന്നും ജിജി പറഞ്ഞു.  

സോഷ്യല്‍ മീഡിയിയില്‍ തനിക്കെതിരെ വരുന്ന ആരോപണങ്ങള്‍ക്കെതിരെയും ജിജി പ്രതികരിച്ചു. ''അനുജന്‍ സ്വന്തം പൈസയ്ക്കാണ് വീടു വാങ്ങിച്ചത്. ഫിലോകാലിയ ആരംഭിച്ചത് നാലു വര്‍ഷം മുന്‍പാണ്. അതിന് മുന്‍പാണ് കാര്‍ വാങ്ങുന്നതും വീട് പണിയുന്നതും. നേരത്തെയായിരുന്നു ആര്‍ഭാടത്തോടെ ജീവിച്ചത്. ഇപ്പോള്‍ ആര്‍ഭാടമില്ല. വൃത്തിയുള്ള വസ്ത്രം ശീലമാണ്. മീറ്ററിന് 50 രൂപ വിലയുള്ള തുണിയില്‍ വില കുറഞ്ഞ തുണി കട്ട് ചെയ്ത തുണി അടിച്ച് സാരിയുണ്ടാക്കും. ഇതിനെ ആര്‍ഭാടമാണെന്ന് പറയേണ്ട കാര്യമില്ല''.

"കയ്യില്‍ പണമുണ്ടെങ്കില്‍ ഇന്ന് തനിക്ക് ഈ അവസ്ഥ വരില്ലെന്നും ജിജി പറഞ്ഞു. ഫിലോകാലിയയിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടിക്കാനും കുട്ടികളുടെ പഠനത്തിനും ജീവിക്കാനും സ്വര്‍ണം പണയം വച്ചു. ഒരു പ്രോഗ്രാം ചെയ്താല്‍ 25,000 രൂപ മുതല്‍ 50,000 രൂപ വരെയാണ് ലഭിക്കുക. പുസ്തക വില്‍പ്പനയും ഫെയ്സ്ബുക്കില്‍ നിന്നും വരുമാനമുണ്ട്", എന്നും ജിജി പറഞ്ഞു. 

ENGLISH SUMMARY:

Philokalia Charitable Trust is currently facing serious allegations from influencer Gigi Mario regarding mismanagement of funds and operational issues. Gigi Mario claims she and her children are being victimized on social media due to these issues and detailed the struggles within the trust and its associated company.