TOPICS COVERED

വിജിലൻസ് വാരാചരണം സംഘടിപ്പിച്ച്  യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ. തിരുവനന്തപുരം റീജിയണൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ  സംഘടിപ്പിച്ച അവബോധ പരിപാടിയിൽ, വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം മുഖ്യ അവതരണം നടത്തി.  വിജിലൻസ്: കൂട്ടുത്തരവാദിത്തം എന്ന സന്ദേശം ഉയർത്തി നടത്തിയ പരിപാടിയിൽ ഡിജിറ്റൽ യുഗത്തിൽ വിജിലൻസ് ശക്തിപ്പെടുത്തേണ്ട ആവശ്യകതയെ കുറിച്ചും ജനങ്ങളുടെ വിശ്വാസ്യതയെ കുറിച്ചും അദ്ദേഹം വ്യക്തമാക്കി. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ അഡീഷണൽ ചീഫ് വിജിലൻസ് ഓഫീസർ വി.കെ ഗുപ്ത വിജിലൻസ് ശക്തിപ്പെടുത്തുന്നതിൽ ബാങ്കിന്റെ പ്രതിജ്ഞാബദ്ധതയെ കുറിച്ചും സംസാരിച്ചു. ഹോട്ടൽ റസിഡൻസി ടവറിൽ നടന്ന പരിപാടിയിൽ നിരവധി പേരാണ് പങ്കെടുത്തത്.

ENGLISH SUMMARY:

Vigilance awareness program organized by Union Bank of India. The program, organized by the Thiruvananthapuram Regional Office, featured a presentation by Vigilance Director Manoj Abraham.