gst-impact-medicine-prices

TOPICS COVERED

പുതിയ ജി.എസ്.ടി നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നതോടെ മരുന്നുകളുടെ വില കുറഞ്ഞു.  പൂര്‍ണമായും നികുതി ഒഴിവാക്കിയ  അര്‍ബുദത്തിനുള്ള മരുന്നുകള്‍ ഉള്‍പ്പെടേ 36 മരുന്നുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ വില കുറഞ്ഞത്. ബാക്കി മുരുന്നുകള്‍ക്കുള്ള വിലയില്‍ അഞ്ച് ശതമാനം കുറവുണ്ടായി.  

ജി.എസ്.ടി പരിഷ്കാരം ഏറ്റവും കൂടുതല്‍ ആശ്വാസം പകരുന്ന മേഖലകളിലൊന്ന് ആരോഗ്യ മേഖലയാണ്. അര്‍ബുദം പോലുള്ള മാരക രോഗങ്ങള്‍ക്കുള്ള മരുന്നുകളും ജീവന്‍ രക്ഷാ മരുന്നുകളും ഉള്‍പ്പെടേ 36 മരുന്നുകള്‍ക്ക് പൂര്‍ണമായും നികുതി ഒഴിവാക്കി. ഇതോടെ ഈ മരുന്നുകള്‍ക്ക് ഗണ്യമായി വില കുറഞ്ഞു. മറ്റ് മരുന്നുകളുടെ ജി.എസ്.ടി 5 ശതമാനമായി കുറഞ്ഞു. ഇതോടെ ഏതാണ്ടെല്ലാ മരുന്നുകളുടെയും വിലയില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. കുറഞ്ഞ വിലക്ക് മരുന്നുകളുടെ വില്‍പന തുടങ്ങിയതായി വ്യാപാരികള്‍. 

ആരോഗ്യ പരിപാലനത്തിന് സ്വന്തം പോക്കറ്റില്‍ നിന്ന് ഏറ്റവും കൂടുതല്‍ ചെലവഴിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ്കേരളം. അതിനാല്‍ ഈ വിലക്കുറവ് ഏറ്റവും ആശ്വാസം പകരുക മലയളികള്‍ക്കായിരിക്കും. 

ENGLISH SUMMARY:

GST on medicines has significantly impacted the pharmaceutical sector, leading to reduced prices. This price reduction, especially for critical drugs, brings substantial relief to consumers, particularly in states like Kerala where healthcare costs are high.