എക്സ്പീരിയന്‍സ് ഷോപ്പിങ്ങിന്‍റെ മാന്ത്രികതയുമായി മൈജിയുടെ എപിക് ഷോറൂം. കോഴിക്കോട് തൊണ്ടയാടുള്ള ഷോറൂം ചലച്ചിത്ര താരങ്ങളായ കുഞ്ചാക്കോ ബോബനും മഞ്ജുവാര്യരും മന്ത്രി മുഹമ്മദ് റിയാസും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു
മൈജി ചെയര്‍മാന്‍ എ.കെ. ഷാജിക്കൊപ്പം വന്നിറങ്ങിയ കുഞ്ചാക്കോ ബോബനെയും മഞ്ജു വാര്യരെയും വന്‍ ആവശത്തോടെയാണ് ആരാധകര്‍ വരവേറ്റത്. 45000 സ്ക്വയര്‍ ഫീറ്റില്‍ ഒരുക്കിയ ഷോറൂമില്‍ ആഗോള ബ്രാന്‍ഡുകളെ ഇനി നേരിട്ടെത്തി അനുഭവിച്ചറിഞ്ഞ് വാങ്ങാം. ഇതുവരെ ഇല്ലാത്ത ഷോപ്പിങ് അനുഭവമാകും എപിക് ഷോറൂമിലൂടെ മൈജി നല്‍കുക.
മൈജിയുടെ 140 ാമത്തെ ഷോറൂമാണ് തൊണ്ടയാട്ടെ എപിക് ഷോറൂം. കൊച്ചിയിലും തിരുവനന്തപുരത്തും അധികം വൈകാതെ എപിക് ഷോറൂമുകള്‍ തുറക്കും. ഇതിന് പിന്നാലെ രാജ്യത്തെ എല്ലാ മെട്രോ നഗരങ്ങളിലേയ്ക്കും എപിക് ഷോറൂമുകള്‍ വ്യാപിപ്പിക്കും.